പാമ്പാടും പാറയില്‍

പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം
ഹേയ് പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
ഓ പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം
പൂരം കാണുവിന്‍ പൂവാലന്മാരെ
കാര്യം നേടുവിന്‍ കാമാക്ഷിമാരേ
ആ പൂരം കാണുവിന്‍ പൂവാലന്മാരെ
കാര്യം നേടുവിന്‍ കാമാക്ഷിമാരേ
താളമുണ്ട് മേളമുണ്ട് ആട്ടവും പാട്ടുമുണ്ട്
വന്നോ നിന്നോ കണ്ടോ പൊയ്ക്കോ വായിൽ നോക്കാതെ
പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം

മച്ചകത്തെ പുത്തനച്ചിക്ക് മുപ്പനിദോഷം
മതിലകത്തെ പൂജയോ നിത്യനിവേദ്യം
മണിയറ കാണുമ്പോള്‍ വാലുംകുത്തിച്ചാട്ടം
പുതുമണവാളനോ പ്രാണനും കൊണ്ടോട്ടം
അടിവേറെ തൊഴിവേറേ തെറിവര്‍ത്താനം വേറെ
പൂരം കണ്ടാല്‍ ദോഷം തീരും ദമ്പതിമാരേ
ഇതിലേ ഇതിലേ ഇതിലേ ഇതിലേ
ഇതിലേ ഇതിലേ ഇതിലേ ഹൊയ്
പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം

വാളകത്തെ വേലുക്കുട്ടിക്കു ദാരികവേഷം
കളമെഴുത്തും പാട്ടിനോ കാളിവിശേഷം
കലികൊണ്ട ദാരികന്‍ വേലും പൊക്കിച്ചാടി
ഗതികെട്ട കാളിയോ ജീവനും കൊണ്ടോടി
ഉടല്‍ വേറെ ഉടല്‍ വേറെ തലമുക്കാലും വേറേ
പൂരം കണ്ടാല്‍ ദോഷം മാറും ദാരികന്മാരേ
ഇതിലേ ഇതിലേ ഇതിലേ ഇതിലേ
ഇതിലേ ഇതിലേ ഇതിലേ ഹേയ്

പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം
പൂരാടം കാവിലും പുത്തരിക്കൊണ്ടാട്ടം
പൂരം കാണുവിന്‍ പൂവാലന്മാരെ
കാര്യം നേടുവിന്‍ കാമാക്ഷിമാരേ
താളമുണ്ട് മേളമുണ്ട് ആട്ടവും പാട്ടുമുണ്ട്
വന്നോ നിന്നോ കണ്ടോ പൊയ്ക്കോ വായിൽ നോക്കാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paampaadum paarayil