സങ്കല്പങ്ങൾ പൂ ചൂടുന്നു
സങ്കല്‌പങ്ങൾ പൂ ചൂടുന്നു
സായൂജ്യങ്ങൾ ഞാൻ
കൊള്ളുന്നു
നിന്നിൽ നിന്നും, സഖി നിന്നിൽ നിന്നും
വഴികളിൽ
സ്വപ്‌നങ്ങൾ എഴുതിയ ചിത്രങ്ങൾ
തഴുകും
ചിന്താമയൂരം....
(സങ്കല്‌പങ്ങൾ...)
ഓളം കരയുടെ മേനി പുൽകും
നേരം
ഓളം ഹൃദയത്തിലാശയാകും നേരം
അണയൂ ആത്‌മവീണയിൽ...
ഉണരൂ
പ്രാണതന്ത്രിയിൽ...
പകരൂ നിൻ രഹസ്യമെന്നിൽ നീ
വിടരും തീരഭൂമികൾ പടരും
സ്വർണ്ണവല്ലികൾ
അരുളും തൂവൽ മേഞ്ഞ സങ്കേതം...
(സങ്കല്‌പങ്ങൾ...)
മേഘം അവനിയിൽ താണിറങ്ങും നേരം
മൂകം അഴിമുഖം നോക്കിനിൽക്കും
നേരം
ഒഴുകൂ പ്രേമവീഥിയിൽ... നിറയൂ ജീവനാളിയിൽ...
പകരൂ നിന്നിലുള്ളതെല്ലാം
നീ...
ഉണരും നീലവീചികൾ ഒഴിയും വർണ്ണരാജികൾ
അരുളും പീലി മേഞ്ഞ
സങ്കേതം...
(സങ്കല്‌പങ്ങൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sankalpangal Poo Choodunnu
Additional Info
ഗാനശാഖ: