നീ മനസ്സിൽ താളം - M

നീ മനസ്സിൽ താളം
നീയെൻ മനസ്സിൻ രാഗം
ഒരു മോഹവുമായ് ഇതാ
ഇതാ ഞാനരികിൽ നീ
വരൂ വരൂ മെല്ലെ ഈ രാവിൽ
നീ മനസ്സിൽ താളം
നീയെൻ മനസ്സിൻ രാഗം

മണ്ണിൻ നാണം മൂടും
മഞ്ഞിൻ കൈ തൊടുമ്പോൾ
ഏതോ ദാഹം ആ...
മഞ്ഞിൻ കൈ തൊടുമ്പോൾ
ഏതോ ദാഹം പകരും ചേതനേ
നിനക്കായെൻ‍‍ ഗാനം
(നീ മനസ്സിൽ...)

തെന്നൽ‌പോലും മൗനം കൊള്ളും
വേളയിലെൻ ചേതോനാദം ആ...
തെന്നൽ‌പോലും മൗനം കൊള്ളും
വേളയിലെൻ ചേതോനാദം
ഉയിരിൻ ഭാഗമേ നിനക്കായെൻ‍ ജന്മം
(നീ മനസ്സിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee manassil thaalam - M