സങ്കടത്തിനു മറുമരുന്നുണ്ടോ

സങ്കടത്തിനു മറുമരുന്നുണ്ടോ ഉണ്ടെന്നേ ശരിയാണേ
സന്മനസ്സിലു സങ്കടമുണ്ടോ ഇല്ലെന്നേ ശരിയാണേ
ശരി കണ്ടവനും നൊമ്പരമില്ലേ
ശരി കൊണ്ടവനും സന്തോഷമില്ലേ
കണി കണ്ടുണരും കണ്ണൂകളേ എല്ലാം നേരല്ലേ (സങ്കടത്തിനു...)

കടഞ്ഞതൊത്തിരി പതഞ്ഞതിത്തിരി
നിനച്ചതൊത്തിരി തരുന്നതിത്തിരി
പടച്ചവനിതു വിധിച്ചതാണെന്നേ (2)
മദിച്ചവനെങ്ങെങ്ങോ പതിച്ചവനാകുന്നേ
ചതിച്ചവനെന്നാലോ ജയിച്ചവനാകുന്നേ
എല്ലാം എങ്ങോ ചെയ്യുന്നാരാരോ (സങ്കടത്തിനു...)

പഠിച്ചതൊത്തിരി പറഞ്ഞതിത്തിരി
അറിഞ്ഞതൊത്തിരി നുണഞ്ഞതിത്തിരി
നുണഞ്ഞിടുന്നതും അലിഞ്ഞു തീരുന്നേ (2)
ഇരുട്ടിനു പിന്നാലെ വെളിച്ചമതുണ്ടെന്നേ
തുടക്കമതുണ്ടെന്നാൽ ഒടുക്കവുമുണ്ടെന്നേ
എല്ലാമെല്ലാം മായാജാലങ്ങങ്ങൾ (സങ്കടത്തിനു...)

-------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankadathinu Marunnundo

Additional Info