ഇല കൊഴിയും ശിശിരം വഴി മാറി
ഇല കൊഴിയും ശിശിരം വഴി മാറി
കരളല്ലികളിൽ ശലഭം കളിയാടി
മോഹം മൺവീണ മീട്ടി ഹേ
സ്നേഹം കല്യാണി പാടി (ഇല കൊഴിയും...)
കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ
സിന്ദൂരം പെയ്യുകയായി(2)
ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും
മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...)
മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ
പൂക്കാലം തോരണമായി (2)
പാടും പൂങ്കുയിലേ കളിയാടും മാമയിലേ
വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...)
-------------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ila kozhiyum sisiram