ശാന്തമായ് പ്രേമസാഗരം
ശാന്തമായ് പ്രേമസാഗരം
ശ്യാമവാനില്‍ നിന്റെ രൂപം
വെണ്ണിലാവായ് എന്നും
പൊന്‍വിളക്കേന്തുന്ന നേരം ദേവീ...
മമ സഖി നിന്‍ മലര്‍ മിഴിയില്‍
മധുവായ് നീന്തും സ്വപ്നം ഞാന്‍
കതിരൊളിപോല്‍ ചിരിയുതിരും
ചുണ്ടില്‍ ചേരും അമൃതം ഞാന്‍..
പൊന്‍കിനാവേ എന്റെ ദ്വീപില്‍
നിന്നെയും തിരഞ്ഞു നില്‍പ്പു കാലം
പോരൂ ദേവീ...
തളിരലയില്‍ ഹിമമണികള്‍
കനകം തൂകും രാവുകളില്‍
പ്രിയസഖി നിന്‍ ഹൃദയമതില്‍
മോഹം പോലെ പടരും ഞാന്‍
സ്വപ്നറാണീ നിന്റെ മുന്നില്‍
ആയിരം വസന്തദേവര്‍ നില്‍പ്പൂ
പോരൂ ദേവീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Saanthamaay Premasaagaram