പഞ്ചരത്നപ്രഭ തൂകും

പഞ്ചരത്നപ്രഭ തൂകും തമ്പുരാൻ വന്നു
മലർമെത്ത ഒരുക്കി ഞാൻ ഒതുങ്ങി നിന്നൂ
മധുമാസം വിളിച്ചു മിഴി മെല്ലെ തുടിച്ചു
ഹൃദയത്തിൻ രോമാഞ്ചമായ്
ഓ മൈ ഡാർലിംഗ് പോരൂ നമ്മൾ
ഒരു മൃദുമധുവിധു തിരകളിലല്ലേ
പഞ്ചരത്നപ്രഭ തൂകും തമ്പുരാൻ വന്നു
മലർമെത്ത ഒരുക്കി ഞാൻ ഒതുങ്ങി നിന്നൂ

മനസ്സിനുള്ളിൽ മറഞ്ഞിരിക്കും
സ്വപ്നം പോലല്ലോ നീ
ഒളിഞ്ഞു നോക്കി മന്ദഹസിക്കും
ചന്ദ്രിക പോലല്ലോ
ലാലാ ലാലാ ലാലാ ലലലാ
മണ്ണിനു പോലും തണുക്കും
മകരക്കുളിരിലെനിക്കായ്
ഒരു ചെറുചൂടിൻ കതിരണിയിക്കാൻ
ഡാർലിംഗ് വന്നേ പോ
പഞ്ചരത്നപ്രഭ തൂകും തമ്പുരാൻ വന്നു
മലർമെത്ത ഒരുക്കി ഞാൻ ഒതുങ്ങി നിന്നൂ

അടുത്തുചെന്നാൽ അകന്നു പോകും
തീരം പോലല്ലോ നീ
അലിഞ്ഞു ചേരാൻ വിതുമ്പി നിൽക്കും
തിരകൾ പോലല്ലോ
ലാലാ ലാലാ ലാലാ ലലലാ
ഒന്നുരിയാടാൻ കൊതിക്കും
കരളിൻ ചിപ്പികൾ തുറക്കും
ഈ മധുരാവിൻ ശ്രുതികളിണക്കാൻ
ഡാർലിംഗ് വന്നേ പോ

പഞ്ചരത്നപ്രഭ തൂകും തമ്പുരാൻ വന്നു
മലർമെത്ത ഒരുക്കി ഞാൻ ഒതുങ്ങി നിന്നൂ
മധുമാസം വിളിച്ചു മിഴി മെല്ലെ തുടിച്ചു
ഹൃദയത്തിൻ രോമാഞ്ചമായ്
ഓ മൈ ഡാർലിംഗ് പോരൂ നമ്മൾ
ഒരു മൃദുമധുവിധു തിരകളിലല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pancharatnaprabha thookum