ഇതിലെ ഇനിയും വരൂ
ആ....
ഇതിലെ ഇനിയും വരൂ
ഇതിലെ ഇനിയും വരൂ എന്റെ
പ്രകാശമേ ഈ തമസ്സിലെ തളിരായ്
മനംതേടും ഗീതമായ് സ്മൃതിയായ്
ഇതിലെ ഇനിയും വരൂ..
മൂകമാമെൻ വീണയിൽ നിൻ
വിരലുണർന്നല്ലോ
എന്റെ രാഗം നിന്റെ മൊഴിയിൽ
വീണലിഞ്ഞല്ലോ
ഏകയായ് നീ പാടുംനേരം
ഏകയായ് നീ പാടുംനേരം
ഓർമ്മയിൽ പൂവിടും നിന്റെ മന്ദസ്മിതം
നീ മറന്നില്ലയോ (ഇതിലേ..)
ശൂന്യമാം എൻ ദ്വീപിലിന്നും
കൂട്ടു വന്നല്ലോ
ദീപമായെൻ മുറിയിലിന്നും
നീ തെളിഞ്ഞല്ലോ
രാഗിണിയെൻ മാനസത്തിൽ
രാഗിണിയെൻ മാനസത്തിൽ
മോഹംപോലെ വരും നിന്റെ ഗാനാമൃതം
നീ മറന്നില്ലയോ (ഇതിലേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ithile iniyum varoo
Additional Info
Year:
1980
ഗാനശാഖ: