രഹസ്യമായ് രഹസ്യമായ് ...

രഹസ്യമായ്....
വാന്ന  ഹോൾഡ് യൂ ടൈറ്റ് 
ഐ ഗിവ് മൈ ലൈഫ് ടു യൂ ഗോന്ന ബീ ആൾ റൈറ്റ് (2)
                                                 
രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം
കാതിൽ ചൊല്ലിടാം മനസ്സിൻ രഹസ്യം അറിയുമോ
രഹസ്യമായ് രഹസ്യമായ് പ്രിയ രഹസ്യം ഞാൻ പറയാം
മനസ്സിലൂടെയാ രഹസ്യം മിഴികളറിയുമോ

രഹസ്യമായ്......
ഇറ്റ്സ് ഗോട്ട ബീ ലവ് രഹസ്യമായ്.. 
താരകയായ് നീല താമരയായ് നീ എന്നിൽ വന്നു വിരിഞ്ഞതല്ലേ
ഞാൻ അറിയാതെന്റെ മനസ്സിനുള്ളിൽ പൂ മഞ്ഞുതുള്ളി പൊഴിഞ്ഞതല്ലേ
എൻ മാനസം നിൻ മാനസം നിൻ പരിഭവം എൻ നൊമ്പരം
ഇതിനെന്തിനി പറയും ഞാൻ
കാതിൽ ചൊല്ലിയാൽ മനസ്സാ രഹസ്യം അറിയുമോ
                                                 (രഹസ്യമായ്...)

കൂടണയാൻ എന്റെ കൂടണയാൻ ഒരു കന്നിക്കിളി അണഞ്ഞതല്ലേ
കൈമലരിൽ എന്റെ കൈമലരിൽ ഒരു മണിത്തിങ്കൾ ഉദിച്ചതല്ലേ
ചേതോഹരം ഈ സൗഹൃദം ഹൃദയോത്സവം ഈ ജീവിതം
ഇതിനെന്തിനി പറയും ഞാൻ
മനസ്സിലൂടെയാ രഹസ്യം മിഴികൾ അറിയുമോ
                                           (രഹസ്യമായ്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rehasyamaay rehasyamaay

Additional Info

അനുബന്ധവർത്തമാനം