പിച്ച വെച്ച നാൾ മുതൽക്കു നീ

പിച്ച വെച്ച നാൾ മുതൽക്കു നീ
എന്റെ സ്വന്തമെന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം
ഇഷ്ടം കൂടി എന്നും എന്നും (പിച്ച വെച്ച...)

വീടൊരുങ്ങീ നാടൊരുങ്ങീ
കല്പാത്തി തേരൊരുങ്ങി
പൊങ്കലുമായ് വന്നു പൗർണ്ണമി (2)
കയ്യിൽ കുപ്പിവളയുടെ മേളം
കാലിൽ പാദസരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു
അരികിൽ ഹൃദയം കുളിരുന്നു (പിച്ച വെച്ച...)

ന ന നാ .. ന ന നആ ... ന ന ന ...
ധി രേ നാ , ധി രേ നാ
നീ ധ പ മ , രേ മ രേ പാ , നീ ധ സ നീ ധ മ പാ

കോലമിട്ടു പൊൻ പുലരി
കോടമഞ്ഞിൻ താഴ്വരയിൽ
മഞ്ഞലയിൽ മാഞ്ഞു പോയി നാം (2)
ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദുമൗനം മയങ്ങുന്നു
അമൃതും തേനും കലരുന്നു (പിച്ച വെച്ച...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Picha Vecha