രത്നാകരത്തിന്റെ മടിയിൽ നിന്നും

 

രത്നാകരത്തിന്റെ മടിയില്‍ നിന്നും
ചിത്രാ പൗര്‍ണ്ണമി തിരുനാളില്‍
തേജോമയിയാം കാലമെനിക്കൊരു
ഗോമേദക മണിച്ചിപ്പി തന്നൂ  (രത്നാകരത്തിന്റെ......)

ചിപ്പിയില്‍ നിന്നെടുത്ത മുത്തിനാല്‍ കോര്‍ത്തു ഞാന്‍
സപ്തവർണ്ണോജ്ജ്വല ഹാരം
അമല ചൂഡാമണി പതിപ്പിച്ചു പതിപ്പിച്ചാ
അനുരാഗമാലിക ഞാനണിഞ്ഞു  (രത്നാകരത്തിന്റെ......)

പകലിന്റെ സ്വര്‍ണ്ണ സിംഹാസനം കണ്ടതിന്‍
ചിറകിലേറാന്‍ മുത്തു വ്യാമോഹിച്ചു
ഹിമകണം പൊഴിക്കുന്ന മഴമേഘം പോലെ ഞാന്‍
ഹൃദയത്തില്‍ നിന്നതിനെ ബഹിഷ്കരിച്ചു 
ഈ സ്യമന്തകം പിന്നെ ഞാന്‍ സ്വീകരിച്ചു  (രത്നാകരത്തിന്റെ......)

-------------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathnaakarathinte Madiyil Ninnum

Additional Info

അനുബന്ധവർത്തമാനം