ഏഴുനിലപ്പന്തലിട്ട

 

ആ..ആ...ഹേയ്..ഹേയ്...ആ...ആ....
ഏഴുനിലപ്പന്തലിട്ട നീലവാനം
അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ
നൃത്തമാടും നമ്മളുടെ നവയൗവ്വനം
(ഏഴുനിലപ്പന്തലിട്ട ..)

ചൈത്രമേഘങ്ങളെ കൈനീട്ടി പുണരുന്ന
ചക്രവാളങ്ങളെ പോലെ
പ്രേമോദയങ്ങളിൽ ആലിംഗനങ്ങൾക്കു
പ്രാണനും പ്രാണനും തുടിയ്ക്കുന്നു (2)..
രാഗദാഹങ്ങളുള്ളിലുണരുന്നു
(ഏഴുനിലപ്പന്തലിട്ട ..)

സ്വർണ്ണച്ചിറകുമായ് വിണ്ണിൽ പറക്കുന്ന
വെള്ളരിപ്രാവുകൾക്കൊപ്പം
തുള്ളാട്ടം തുള്ളുന്ന ജീവാഭിലാഷങ്ങൾ
വള്ളിയൂഞ്ഞാലാടുന്നു നമ്മിൽ
തുള്ളാട്ടം തുള്ളുന്ന ജീവാഭിലാഷങ്ങൾ
വള്ളിയൂഞ്ഞാലാടുന്നു നമ്മിൽ
പുളകങ്ങൾ വെറ്റിലക്കൊടി പടർത്തിയുള്ളിൽ
(ഏഴുനിലപ്പന്തലിട്ട ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhunila panthalitta

Additional Info

അനുബന്ധവർത്തമാനം