മുത്തുക്കുടക്കീഴിൽ
മുത്തുക്കുടക്കീഴിൽ മുറ്റത്തു പൂവിടും
നക്ഷത്ര പൗർണ്ണമി(2)
അറിയാതെ ഞാനൊരു കാമസ്വരൂപനിൽ
അനുരാഗവതിയായി
ഇന്നു ഞാൻ ആരാധികയായി
അവന്റെ ഹൃദയസരോവരത്തിലെ
അരയന്നപ്പിടയായ് ഞാൻ (2)
അവനെന്റെ ജീവന്റെ ചിത്രവിപഞ്ചിയിലെ
അഭൌമസംഗീതമായ്
ഞങ്ങൾക്കൊരു രാഗമൊരു താളമായ്
ഞങ്ങൾക്കൊരു ഭാവമൊരു മോഹമായ്
ഞങ്ങൾക്കൊരു ഭാവമൊരു മോഹമായ്
(മുത്തുക്കുടക്കീഴിൽ ....)
മന്ദാരമരന്ദങ്ങൾ അവനെന്നിൽ നിറയ്ക്കുന്ന
മധുവിധുരാത്രികളിൽ(2)
തേന്മാവിൽ പടരുന്ന വനമുല്ല പോലെ
താനെ അവനിൽ ഞാൻ പടർന്നു കേറും
ഉള്ളിലൊരു ലയമൊരു ശ്രുതിയായി
പിന്നെ ഒരു വർണ്ണമൊരു ദാഹമായ്
പിന്നെ ഒരു വർണ്ണമൊരു ദാഹമായ്
(മുത്തുക്കുടക്കീഴിൽ ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthukkudakkeezhil
Additional Info
ഗാനശാഖ: