രാഗമയം ദിവ്യരാഗമയം

ആ.... ആ... ആ...
രാഗമയം ദിവ്യരാഗമയം
പ്രകൃതി ശ്രുതിതാള രാഗമയം
പ്രഭാത സുന്ദര ലഹരിമയം
(രാഗമയം...)

വീചികളുണരുന്ന ജീവസമുദ്രത്തില്‍
വീശുന്ന പൂന്തെന്നലേ നീ
അമൃതാഭിഷേകത്തിനൊരുങ്ങി വരുന്നൊരീ
ഉദയോത്സവത്തിനെ എതിരേല്‍ക്കൂ
രാഗമയം ദിവ്യരാഗമയം

പൊൻചിലമ്പണിഞ്ഞ പാദബന്ധം
മന്ത്ര മധുര തുടി താളലയത്തില്‍
കതിരവ രസപദമഴകിനൊടുലകിനെ
കാലവേഗ കാലകെട്ടി പുണരും...

ഉപവനപരിമൃദുസുഖതര ശയ്യയില്‍
സുമനിരയിടയിടെ വിതറിയ കൈകളില്‍
തരിവളയണിയും..
മുകുളങ്ങള്‍ വിരിയും..
മിഴികളിൽ.. 
അലിയും..
മധുമഴ പൊഴിയും..
ആ...ആ...ആ....

യുഗസഹസ്രങ്ങളില്‍ സൂര്യനും ഭൂമിയും
ഉജ്ജ്വലിച്ചൊന്നിച്ച നാളില്‍
ശബ്ദവര്‍ണ്ണങ്ങളതന്‍ ബീജങ്ങളില്‍ നിന്നും
ചലനം...ചലനം...പ്രകൃതീ ജനനം

രാഗമയം ദിവ്യരാഗമയം
പ്രകൃതി ശ്രുതിതാള രാഗമയം
പ്രഭാത സുന്ദര ലഹരിമയം
പ്രഭാത സുന്ദര ലഹരിമയം
രാഗമയം ദിവ്യരാഗമയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragamayam divya ragamayam

Additional Info

Year: 
1981

അനുബന്ധവർത്തമാനം