മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി

മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍
ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍
ഇനിയെന്റെ ദേവനെന്നു വരും
ഇനിയെന്റെ ദേവനെന്നു വരും
(മന്ദാരപ്പൂങ്കുലകളില്‍...)

നീരദമുത്തുക്കുടചൂടി മാനം
നീരാട്ടിനെത്തുന്ന നീലനിലാവില്‍
കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി
ഇനിയെന്റെ ദേവനെന്നു വരും
മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി
മാര്‍ഗ്ഗഴിമാസരാവില്‍

താമരവളയത്താലിയണിഞ്ഞു
താഴ്വര നിന്നൂ നവവധുവായ്
കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍
പെണ്ണിന്റെ നാണം സംഗീതമായ്
(മന്ദാരപ്പൂങ്കുലകളില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaarappoonkulakalil

Additional Info

Year: 
1981

അനുബന്ധവർത്തമാനം