രാക്കോലം വന്നതാണേ
രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)
ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
താളം പതിഞ്ഞ മേളയിൽ മേലം കലമ്പുവാൻ (രാക്കോലം..)
മേളമേറെ മാറിമാറി ആദിതാളമായ്
അംഗമേറെ മാറി മാറി ആരവങ്ങളായ്
ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
തിങ്കൾ താലമേ കന്നിത്താരമേ
മേലേ മേട്ടിലെ മാമ്പൂ തെന്നലേ
ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം (രാക്കോലം..)
കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി
എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി
മായാമൗനം മായുവാൻ മാറി എന്തേ പൊയ് മുഖം
ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ
രാഗമാല പാടും പൂഞ്ചോല പോലും അമ്മയെന്ന നാമം തൂകുമ്പോൾ
മാരിവില്ലു ചൂടാൻ വെണ്മേഘമേറും നിന്നുള്ളിലുണ്ടോ വാസന്തം (രാക്കോലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Raakkolam Vannathaane
Additional Info
ഗാനശാഖ: