ആലാപനം തേടും

ആലാപനം തേടും തായ്മനം (2)
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
(ആലാപനം)

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ(2)
ഓ.... ശ്രുതിയിടും ഒരു പെൺ‌മനം
(ആലാപനം)

ആദിതാളമായിയെൻ കരതലമറിയാതെനീ
ഇന്നുമേറെയോർമ്മകൾ
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൌനം പോലും പാടും കാലം നിന്നു തേങ്ങും(2)
ഓ... സുഖകരമൊരു നൊമ്പരം...
(ആലാപനം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
alapanam thedum thaaymanam

Additional Info

അനുബന്ധവർത്തമാനം