പൂന്തെന്നലോ കണ്ണീർത്തുമ്പിയോ
പൂന്തെന്നലോ കണ്ണീർത്തുമ്പിയോ (2)
താലോലം മൂളി ആരിരോ ആരോ
മോഹപ്പൂങ്കാവിൽ ആരിരോ ആരോ (പൂന്തെന്നലോ..)
ഓമലേ എന്നോമലേ ഒരു പുതു മൊഴി കേൾക്കൂ
നെഞ്ചിലെ സ്വരങ്ങളായ് കളമൊഴിയിതു കേൾക്കൂ
സാഗരം പുതുയുഗ ലയമാകവേ
താരകൾ മിഴികളിൽ അലിവേകവേ
വിണ്ണും മണ്ണും തമ്മിൽ സന്ദേശങ്ങൾ നൽകീ (2)
ഓ....ഇതു സുഖമയ സംഗമം (പൂന്തെന്നലോ...)
പാടുവാൻ താരാട്ടുവാൻ കന്നി കനവുണരുമ്പോൾ
നൊമ്പലം തുളുമ്പിയോ അല്ലിപ്പൂവിൻ ഇള മെയ്യിൽ
അമ്മ തൻ ശുഭ ദർശന മാത്രയിൽ
പൂമകൾ നിറമിഴിയിതൾ തൂകിയോ
പൊന്നും തേനും നൽകി മിന്നും തൂവൽ ചൂടി (2)
ഓ..ഹൃദയത്തിൽ ഒരു സാന്ത്വനം (പൂന്തെന്നലോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poonthennalo Kanneerthumbiyo