പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ
പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ
പൂർണ്ണചന്ദ്രികാരാത്രിയിൽ
മഞ്ഞുപെയ്യും മകരസംക്രമ
മന്ദിരാങ്കണവേദിയിൽ
(പുഷ്യരാഗങ്ങൾ ...)
രാഗനിദ്രയിലാണ്ട നിന്നുടെ
രാജഗോപുരവാതിലിൽ
പ്രാണനാളിയിലൂറി നിന്നൊരു
ജീവമോഹമായ് വന്നൂ ഞാൻ
ജീവമോഹമായ് വന്നൂ ഞാൻ
(പുഷ്യരാഗങ്ങൾ ...)
മാൻകിടാങ്ങൾ മയങ്ങുമീ
സ്വർണ്ണമാലിനീനദിതീരത്ത്
നിന്നിലെ നിന്നിൽ മുല്ലവള്ളിപോൽ
എന്നിലെ എന്നെ ചേർക്കുമോ
എന്നിലെ എന്നെ ചേർക്കുമോ
(പുഷ്യരാഗങ്ങൾ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushyaraagangal Pooviriykkumee
Additional Info
ഗാനശാഖ: