പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ

പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ
ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ
ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
ആ....ആ....ആ....

മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ
മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു
കുത്തുമുലക്കച്ചകളിൽ പിച്ചളക്കുമിളകൾ
പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ

ലലലലലാ ലലലലലാ....
മഞ്ജുള ശൃംഗാര സാന്ദ്രമായീടുമാ
മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു
പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ
പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു

പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ
ചന്ദ്രമുഖീരാവിൽ നീ എന്റെ മനോരഥത്തിലെ
ഇന്ദ്രസഭാവേദികയിൽ വിരുന്നു വന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palliyaraikkullile pullimane

Additional Info

Year: 
1979

അനുബന്ധവർത്തമാനം