പുന്നാരപൂങ്കാട്ടില്‍ ഒരു
പുന്നാരപ്പൂങ്കാട്ടിൽ
ഒരു കുഞ്ഞാഞ്ഞിലിച്ചോട്ടിൽ
ചെന്നേറിയാൽ കാണാം
മഴവില്ലാം കിളിക്കൂട്
ഒന്നാംകിളിപ്പാട്ടിൻ
കഥ ചൊല്ലീടുമാക്കാറ്റിൽ
ഒന്നായൊന്നിച്ചാടി
ചെറു വണ്ണാംകിളിക്കൂട്ടം
ചില്ലാടുമാ മേട്ടിൽ
ഒരു വെൺകാഞ്ഞിരപ്പോട്ടിൽ
ഒന്നാം കിളി കണ്ടൂ
തുടു പൊൻനാണയത്താലം
..........
പാറി നീങ്ങി മെല്ലെ
കിളി പെണ്ണിൻ കാതിൽപ്പാടി
ഏറി വന്ന മോദം
ഇട നെഞ്ചിൽ ചേർത്ത് ചാരി
വിണ്ണോരം പായുവാൻ
ഉളളാകെ മോഹമായ്
താരകമോ ചാർത്തി
കിളി കുഞ്ഞാറ്റയ്ക്ക് മാല
കൂടതൊന്നേ മേയാൻ
പൂമ്പട്ടാൽ
തീർക്കുമോല
പൂമ്പട്ടാൽ തീർക്കുമോല
............
ആയിരം കിനാക്കൾ
പല കൊമ്പേലെല്ലാമാടി
നൂറ് മേനി കൊയ്യാൻ
മണി മുത്തേലകൾ വാങ്ങി
വെൺതൂവൽ ചൂടിയാ
വിൺ വാതിൽ തേടുവായ്
കാട് നാല് വാങ്ങി
കിളി രാജനായ് വസിക്കും
കോടമഞ്ഞേലാടി
എരി വേനലിൽ രസിക്കും
അവർ വേനലിൽ രസിക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Punnarapoonkattil oru
Additional Info
Year:
2020
ഗാനശാഖ: