പുള്ളിപ്പട്ടുപാവാട

 

(Ch)തൈ തൈ തക തക തൈതോം...
തിത്തൈ തക തകതൈതോം....
തൈ തൈ തക തക തൈതോം...
തിത്തൈ തക തകതൈതോം....

(S)പുള്ളിപ്പട്ടുപാവാട.....
(Ch)തൈ തൈ തക തകതൈതോം
(S)ആ പുള്ളിപ്പട്ടുപാവാടയണിഞ്ഞ
വാനിൻ പാടത്തിലെ
കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്‌..(Ch)ആ.... കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്‌...

(S)തെളുതെളെ തിളങ്ങുന്ന.....
(Ch)തിത്തൈ തക തകതൈതോം
(S)ആ തെളുതെളെ തിളങ്ങുന്ന
വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി...
(Ch)ആ.... അലുക്കിട്ട പാദസരം കിലുകിലുങ്ങി...(Ch)തെളുതെളെ തിളങ്ങുന്ന
വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി...

(S)ചക്രവാളച്ചെരുവിലെ.....
(Ch)തൈതൈ തക തകതൈതോം
(S)ചക്രവാളച്ചെരുവിലെ
ചെമ്പഴുക്ക നിറമാർന്ന
കൂന്തലൊരുക്കി നിന്നീടും
തങ്കസൂരിയൻ
(Ch)ആ.... കൂന്തലൊരുക്കി നിന്നീടും
തങ്കസൂരിയൻ...

(S)ചുട്ടുപഴുപ്പിച്ച പൊന്നിൻ...
തൈതൈ തക തകതൈതോം
(S)ചുട്ടുപഴുപ്പിച്ച പൊന്നിൻ
ചേങ്ങല തിളയ്ക്കും പോലെ
കതിരോന്റെ മുഖമാകെ തുടുതുടുത്തു
(Ch)ആ.... കതിരോന്റെ മുഖമാകെ തുടുതുടുത്തു
(Ch)ചുട്ടുപഴുപ്പിച്ച പൊന്നിൻ ചേങ്ങല
തിളയ്ക്കും പോലെ
കതിരോന്റെ മുഖമാകെ തുടുതുടുത്തു.......

(S)ആടിമാസക്കാറ്റു വന്നേ....
(Ch)തൈ തൈ തക തൈതൈതോം
(S)ആടിമാസക്കാറ്റു വന്നേ
മാരിക്കാ‍റും ഓടിവന്നേ
തമ്പുരാന്റെ കയ്യിലൊരു
പൊന്നിൻ ചൂരലിൽ...
(Ch)ത തൈതോം തമ്പുരാന്റെ
കയ്യിലൊരു പൊന്നിൻ ചൂരലിൽ

(S)പുഞ്ചവയൽ പഴുത്തല്ലോ....
(Ch)തൈ തൈ തക തൈതൈതോം
(S)പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ
പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ
(Ch)അ...തൈതോം
പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ
(Ch)പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ
പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ

(S)ആനന്ദക്കതിരാടി....
(Ch)തൈ തൈ തക തൈ തൈതോം
(S)ആനന്ദക്കതിരാടി ആലോലനൃത്തമാടി
ആകാശദേശമാകെ പൂത്തിരികത്തി..(Ch)അ..തൈതൊം
ആകാശദേശമാകെ പൂത്തിരികത്തി
(S)പാടത്തിലെ കൊയ്ത്തു നിർത്ത്‌...
(Ch)തൈ തൈ തക തൈതൈതോം
പാടത്തിലെ കൊയ്ത്തു നിർത്ത്‌...
കളത്തിലെ മെതി നിർത്ത്‌..
തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ
(Ch)ഓ..തൈതൈ തമ്പുരാനെ
സ്വീകരിയ്ക്കാൻ ഓടി ഓടി വാ
(Ch)പാടത്തിലെ കൊയ്ത്ത്‌ നിർത്ത്‌
കളത്തിലെ മെതി നിർത്ത്‌..
തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ

(Ch)പുള്ളിപ്പട്ടുപാവാടയണിഞ്ഞ
വാനിൻ പാടത്തിലെ....
കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ്‌....
ആ..തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന
അലുക്കിട്ട പാദസരം കിലുകിലുങ്ങി

അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...
അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...
അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...
അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...
അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...
അയ്യടാ ഓടെടാ..അയ്യടാ ഓടെടാ...

ആർപ്പോ ഇർറോ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Pullipattu pavada

Additional Info

Year: 
1981

അനുബന്ധവർത്തമാനം