മോഹങ്ങള്‍ മോഹങ്ങള്‍

മോഹങ്ങള്‍....
മോഹങ്ങള്‍ മോഹങ്ങള്‍
ഓമനിയ്ക്കാന്‍ കാത്തുവെച്ച മോഹങ്ങള്‍
എല്ലാം എല്ലാം നോവുകളായി
മഞ്ഞില്‍ ഉരുകിയ പൂവുകളായി
മോഹങ്ങള്‍ മോഹങ്ങള്‍

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
എത്രയെത്ര ഓര്‍മ്മകള്‍
വേദനിയ്ക്കാന്‍ ഓര്‍ത്തുവെച്ച ഓര്‍മ്മകള്‍
എല്ലാമെല്ലാം നിഴലുകളായി
വെയിലില്‍ വറ്റിയ ചാലുകളായി
മോഹങ്ങള്‍ മോഹങ്ങള്‍

മൂകമാം നൊമ്പരത്തിന്‍ നഖമുനയേറ്റു ഞാന്‍
വന്യമാം തുരുത്തിലെ ഏകാകിയായ്
ശൂന്യമാം ഇരുളിന്റെ അഴിമുഖപ്പരപ്പില്‍
ആരോരും കൂട്ടില്ലാത്ത അമരക്കാരനായ്

മോഹങ്ങള്‍ മോഹങ്ങള്‍
ഓമനിയ്ക്കാന്‍ കാത്തു വെച്ച മോഹങ്ങള്‍
എല്ലാം എല്ലാം നോവുകളായി
മഞ്ഞില്‍ ഉരുകിയ പൂവുകളായി
മോഹങ്ങള്‍ മോഹങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohangal