മകരമാസക്കുളിരണിഞ്ഞ മധുരനിലാവേ

മകരമാസക്കുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ
മകരമാസക്കുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ ചെക്കനെ കണ്ടോ എൻ ചെക്കനെ കണ്ടോ

കല്യാണം കഴിഞ്ഞിട്ട്‌ നാളേറെയായില്ല
പറയേണ്ട കാര്യമൊക്കെ പറഞ്ഞില്ല
എന്നാലും എന്റെ ചെക്കന്‌ നാണം
ചെക്കന്‌ നാണം എന്റെ ചെക്കന്‌ നാണം
മകരമാസക്കുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ

അമ്പിളിമാമൻ മാനത്ത്‌
ഉറങ്ങിയില്ലീ നേരത്തും
നക്ഷത്രക്കുഞ്ഞുങ്ങളോ?
ഉറങ്ങിയിട്ടില്ലല്ലോ

എന്നാലും നമുക്കിനി ഇരിക്കാം കിടക്കാം
പറയേണ്ട കാര്യമൊക്കെ പറഞ്ഞീടാം
എന്നാലും എന്റെ പെണ്ണിന്‌ നാണം
പെണ്ണിന്‌ നാണം എന്റെ പെണ്ണിന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ പെണ്ണിനെ കണ്ടോ...
എൻ ചെക്കനെ കണ്ടോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makaramaasa kuliraninja

Additional Info

Year: 
1981

അനുബന്ധവർത്തമാനം