പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി
പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി
ഹൃദയതന്ത്രികളിളകുന്നൂ
ഇതിലേ ഇതിലേ ആര്യപുത്രീ
അഭിലാഷങ്ങൾ വിളിക്കുന്നൂ (പ്രിയേ...)
വർണ്ണവനങ്ങൾ കുട നിവർത്തീ എന്റെ
മന്മഥ രൂപനെ വരവേൽക്കാൻ
ശൈല തടങ്ങൾ കടന്നു വരൂ ഈ
വള്ളിക്കുടിലിൽ വിരുന്നു വരൂ (പ്രിയേ...)
ശ്രീലവസന്തം മലരേകി എന്റെ
ഓമലിൻ കൂന്തലിൽ മണമാകാൻ
ഓരോ പൂവുമിറുത്തു തരൂ നിൻ
രാഗാഞ്ജലികളെനിക്കു തരൂ (പ്രിയേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priye ninakkay swarangal chaarthi
Additional Info
ഗാനശാഖ: