എന്റെ മൺ കുടിൽ തേടിയെത്തി
എന്റെ മൺകുടിൽ തേടിയെത്തി
കന്യകേ സുമ സൗമ്യതേ
എന്റെ ഭൂമിയിൽ നിന്നുമെത്രയോ
ദൂരെ ദൂരെ നിന്നാകാശം (എന്റെ..)
കണ്ടുമുട്ടി നാമെങ്കിലുമേതോ
ധന്യമാമൊരു വേളയിൽ
ദേവദാരുക്കൾ പന്തലിട്ടൊരു
പ്രേമഭാവനാ വീഥിയിൽ
സ്വപ്നദായികേ സ്വപ്നദായികേ
നിന്റെ ഹേമരഥത്തിലെന്നെ ഉയർത്തീ നീ ( എന്റെ..)
ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ
പാദമുദ്രകൾ കാണ്മൂ ൻഞൻ
ചില്ലുകല്ലിനെ രത്നമാക്കും നിൻ
സ്പർശനങ്ങളറിഞ്ഞൂ ഞാൻ
ഒന്നു ചേർന്നു ഒന്നു ചേർന്നു നാം
ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ (എന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ente mankudil thediyethi
Additional Info
ഗാനശാഖ: