പൂവായ് പൂവായ് പാറും
പൂവായ് പൂവായ് പാറും
എന്നും ഉള്ളം നീറും
കണ്ണിന്നു കണ്ണായ് പൊന്നേ
എന്നും മുത്തേ കൂടെ..
കണ്ണോട് കൺപാർക്കുമെല്ലാം
പോന്നോമനേ നീ മാത്രം
കണ്ണീരു തൂകുന്ന വാനം വേഗം
മാറുകില്ലേ മറയുകില്ലേ.....(പൂവായ്)
കാലം താനേ മാറീടുവാൻ
ഓരോ മൊട്ടും നിനവാർന്നിടുമേ
ഈ കാറ്റൂതും നേരമേ
കനവെല്ലാം കനലായ് വേഗം
നീയാണേ എൻ ആനന്തം
നീ ഇന്നെൻ നോവിടും
തേടുന്നു ഞാനെൻ പ്രാണന്റെ
ഇളവരരഴകേ വരൂ അരികെ....
പൂവായ് പൂവായ് പാറും
എന്നും ഉള്ളം നീറും
കണ്ണിന്നു കണ്ണായ് പൊന്നേ
എന്നും മുത്തേ കൂടെ..
കണ്ണോട് കൺപാർക്കുമെല്ലാം
പോന്നോമനേ നീ മാത്രം
കണ്ണീരു തൂകുന്ന വാനം വേഗം
മാറുകില്ലേ മറയുകില്ലേ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poovay poovay paarum
Additional Info
Year:
2022
ഗാനശാഖ: