കാക്കിപ്പടായാ കേരളത്തിൻ

കാവലായ് ജന്മനാടിന് എന്നുമീ തോഴരേ 

കാക്കിപ്പടായായ് കേരളത്തിൻ കരുത്തായി
വരുന്നേ വരുന്നേ...
കാവൽ നിൽക്കും കണ്ണു തെറ്റാതുറച്ചേ
വരുന്നേ വരുന്നേ.....
നീതി തൻ നേരാം പാലകർ
രാപ്പകൽ തോറും സേവകർ..
ഇതാണേ ഇതാണേ ....
ഈ നാടിൻ നായകർ...(കാക്കിപ്പടായ)

നിയമവഴിയേ തണലുതരുമേ
കളവു പറയേ പിറകെ വരുമേ
ചതികളറിയേ അറിയുമതിനേ
ദുരിതമണയേ വരുമിതരികേ
സ്വന്തമീ ജീവിതം പോരാട്ടമേ
ആപത്തിലോ ആലമ്പമേ
ഏതപകടം വരുകിലും
തടയുമാ പോലീസ്....(കാക്കിപ്പടായ)

പ്രളയമതിലോ കരുണ തരുമേ
വിളിയിലുടനേ പറന്നു വരുമേ
കൊലയും കളവും സമരമുറയും
തടയുമുടനെ ഇവരിതിവിടേ
നൽകുമെ സാന്ത്വനം നടക്കവേ
ചങ്ങാത്തമായി കൂടെന്നുമേ
തീ വെയിലിലും മഴയിലും
തണലുമായി പോലീസ്....(കാക്കിപ്പടായ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaakkippadayay keralathin

Additional Info

Year: 
2022

അനുബന്ധവർത്തമാനം