പൂക്കാലം വന്നു

ഉം ..ഉം ആരിരാരോ രാരോ ..ആരാരോ 
പൂക്കാലം വന്നു പൂത്തുമ്പീം വന്നു 
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ 
ഈ കൈകൾ നിൻ പൂന്തൊട്ടിലായ് 
പാട്ടെല്ലാം താരാട്ടായ്; മലർക്കിളീ മയങ്ങിയോ?
പൂക്കാലം വന്നു പൂത്തുമ്പീം വന്നു 
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ .. 

വയൽക്കിളി അറിഞ്ഞുവോ.. ഇന്നെൻ കുഞ്ഞിൻ ചോറൂണ്.. 
ചിരിച്ചു നീ.. പലേ രുചി നുകർന്നിടും മുഹൂർത്തം 
മണ്ണിൻ ഉപ്പും ചോറും കുഞ്ഞേ ജീവന്റെ ലാവണ്യമാം ..
ഓ .. പൂക്കാലം വന്നു പൂത്തുമ്പീം വന്നു 
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ 
ഉം ..ഉം ..രാരീരം രാരോ രാരാരി രാരോ 

തരുന്നിതോ മാലാഖമാർ പൂവും പൊന്നും മൈലാഞ്ചിയും.. 
അണിഞ്ഞു നീ വരില്ലയോ.. മനോജ്ഞമാം നിലാവായ്.. 
ഈ ജന്മത്തിൻ സാഫല്യമാം നീയെന്നെൻ ഓമൽക്കുഞ്ഞേ..
ഓ പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു 
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ 
ഈ കൈകൾ നിൻ പൂന്തൊട്ടിലായ് 
പാട്ടെല്ലാം താരാട്ടായ്; മലർക്കിളി മയങ്ങിയോ?
പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു 
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ .. 
ഉം ..ഉം ..ആരിരാരോ രാരോ ..ആരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkalam vannu

Additional Info

Year: 
2015

അനുബന്ധവർത്തമാനം