പൊന്നും തേനും ചാലിച്ചു നൽകിയ
പൊന്നും തേനും ചാലിച്ചു നൽകിയ കൈകളാലേ
പൂന്തൊട്ടിലാട്ടിയ കൈകളാലേ
പൂമെനി കാലമെല്ലാം പുണർന്നിടാതെ
പൊന്നുമോളെ തനിച്ചാക്കി പോവതെങ്ങനെ
അമ്മ പോവതെങ്ങനെ (പൊന്നും..)
പളുങ്കിളം ചുണ്ടു വരണ്ടാൽ പാൽ ചുരത്തും മാറിടത്തിൽ
കിളിക്കൊഞ്ചൽ കിലുങ്ങിടുമ്പോൾ തേൻ തുളുമ്പും മനതാരിൽ
ഞാൻ ചെയ്ത സുകൃതം പുഞ്ചിരിയായ്
ഈ വെളിച്ചം വെടിഞ്ഞമ്മ പോവതെങ്ങനെ
അമ്മ പോവതെങ്ങനെ (പൊന്നും..)
കുഞ്ഞുവയർ നിറഞ്ഞു കണ്ടാലെൻ വയറും നിറയുമല്ലോ
കൊച്ചു കണ്ണിൽ നീർ പൊടിഞ്ഞാൽ എൻ ഹൃദയം പിളരുമല്ലോ
വർണ്ണമാൻ കുട്ടിയെ വൻ കാട്ടിലാക്കി
വന്ധ്യയെപ്പോലെ വഴി മറന്നു പോവതെങ്ങനെ
അമ്മ പോവതെങ്ങനെ (പൊന്നും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnum thenum chaalichu nalkiya
Additional Info
ഗാനശാഖ: