നിഴൽ വീഴ്ത്തിയോടുന്ന നീലമേഘം
നിഴൽ വീഴ്ത്തിയോടുന്ന നീലമേഘം
നിരമാല വിരിക്കുന്ന പൂങ്കാവനം
ഹേമന്തസുന്ദരി തൻ തേരോടും താഴ്വരയിൽ
പുലരികൾ പൂവുകളാൽ വിടരുന്നു
സന്ധ്യകൾ നിൻ കവിളായ് തുടുക്കുന്നു (നിഴൽ....)
മഴമുകിൽ നിരയടിഞ്ഞു
മലർമുടി കെട്ടഴിഞ്ഞു
മാലേയ കുളിർ നെറ്റി മതിലേഖയായ് തെളിഞ്ഞു
ഓമലേ നിൻ കണ്ണിൽ നിൻ മാറിൽ അനുരാഗം
ഓണപ്പൂക്കളങ്ങൾ എഴുതുന്നു (നിഴൽ....)
നിൻ കളമൊഴികളിലെ നൂപുരമണികൾ ചൂടി
പൂന്തെന്നലലകൾ പാടി പുതിയൊരു പ്രേമഗാനം
ഗാനമതിലലിഞ്ഞു നിൻ മുടിപ്പൂവിൻ ഗന്ധം
നീയെൻ പുണ്യമായ് വളരുന്നു (നിഴൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nizhal Veezhthiyodunna Neelamegham
Additional Info
ഗാനശാഖ: