പയ്യന്നൂർ പവിത്രം

പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഞാനണിഞ്ഞു തരാം
മൈവര്‍ണ്ണപ്പെട്ടിയിന്നു തുറന്നു തരാം എല്ലാം തുറന്നു തരാം
ആളരങ്കാരങ്ങളോടെ വരാം ആളിമാരറിയാതെ അരികില്‍ വരാം
എന്തിനുമേതിനും പോന്നവനായ്‌ നീ ഇവിടെ വരൂ ഒന്നിതിലെ വരൂ
കള്ളക്കണ്ണാ എന്റെ കണ്ണാ
(പയ്യന്നൂര്‍ പവിത്രം ...)

ഇളമാറില്‍ കുളിര്‍നിലാക്കസവു പുതച്ചു
കൊണ്ടെത്ര നേരമായ്‌ ഇങ്ങു തപസ്സിരിപ്പൂ
കസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി
കുളപ്പുര വാതില്‍ തുറന്നിരിപ്പൂ
പറയൂ പ്രിയനേ
താമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍
(പയ്യന്നൂര്‍ പവിത്രം ...)

ശ്യാമമനോഹര യാമിനിയില്‍
കാമസുരഭീമന്ത്രം ഞാന്‍ ജപിച്ചു
ഹരിചന്ദനത്തില്‍ കാശ്മീര കുങ്കുമം
പനിനീരു ചേര്‍ത്തു ഞാനണിഞ്ഞു
പറയൂ പ്രിയനേ
താമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍
(പയ്യന്നൂര്‍ പവിത്രം ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Payyannoor Pavithram

Additional Info

അനുബന്ധവർത്തമാനം