മുകിലഴകേ

 

മുകിലഴകേ..ആ.ആ.
മുകിലഴകേ മുകിലഴകേ  നിറം കൊണ്ടു വാ
കുയിലഴകേ കുയിലഴകേ ലയം കൊണ്ടു വാ
ഓലോലമോര്‍മയിലെ ഓമനയുടെ ശ്രീരൂപം
പൊന്‍തൂലികയാലെഴുതാനായ്
മുകിലഴകേ മുകിലഴകേ..നിറം കൊണ്ടുവാ ..ആ

നി ധ  ധ നി ഗ സ നി ധ
നി ധ  മ ഗ മ ഗ നി സ
നി ധ  ധ നി ഗ സ ഗ സ ഗ സ നി ധ
ധ നി സ നി സ നി നി ധ

ഓരോ വാക്കും പൊന്ന്
ഓരോ ചോടും സ്വപ്നം
ഓരോ വരയും സ്നേഹം
ഓരോ സ്വരവും മുത്ത്
ഗ്രാമഭങ്ങിയല്ല വീണാ ഗാനധാരയല്ല
ചന്ദ്രകാന്തമല്ല വിടരും ചന്ദ്രബിംബമല്ലാ
അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം
(മുകിലഴകേ..)

മാമ്പൂ മണമല്ലവളൊരു മധു മാധവമല്ല
മിഴിനീര്‍ കണമല്ലവളൊരു മഴവില്‍ കതിരല്ല
ചൈത്ര മന്ദഹാസം തൂവും ചിത്രരേഖയല്ല
തേന്‍കിനാവിലലയും നാടന്‍ പെണ്‍കിടാവുമല്ല
അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം
 (മുകിലഴകേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukilazhake

Additional Info

അനുബന്ധവർത്തമാനം