പനിനീർപൂവിൽ പുഞ്ചിരിയല്ലോ

പനിനീർ പൂവിൽ പുഞ്ചിരിയല്ലോ സ്നേഹം

പുലരിക്കുയിലുകൾ കുറുകിപ്പാടി വാനോളം സ്നേഹം

തൂവാനത്തുമ്പി പറഞ്ഞെ തേനോലും സ്നേഹം

തീരല്ലേ ഉലകിന്നുയിരായ് ചാഞ്ചാടും സ്നേഹം

കൊടുങ്കാറ്റു കുടഞ്ഞിട്ട കിളി പൈതലേ

കനവിന്റെ കഥയറ്റ ഇളം തൂവലേ (2)

ഇരുൾ കോരിയൊഴിച്ചു നിൻ ജാതകക്കൂട്ടിൽ

ഒരു പാപശിലാഹൃദയം ഇതു ശാപശിലാഹൃദയം (കൊടു..)

കന്നിവെയിൽ തൊട്ടാൽ പൊള്ളും നിൻ

കുഞ്ഞു കവിൾ വാടിക്കൊഴിയുന്നു

കുപ്പിവള കൊഞ്ചും കൈത്തണ്ടിൽ

കുസൃതിയോടെ താളം തളരുന്നു

കണ്ണിലൊരു താരം പൊലിയുന്നു

കൊഞ്ചൽ മൊഴികൾ ഓർമ്മകളാവുന്നു

കാലമാം കാവൽ മാലാഖ കണ്ണുനീർ പുഴയിൽ മുങ്ങുന്നു

ജപതീർത്ഥ സന്ധ്യയായ് ദൂരേ നീ മാഞ്ഞു പോയി (കൊടു..)

മാന്തളിർ പോലെ മിന്നും നിൻ മനസ്സിൽ മധുഗാനം തോരുന്നു

മാമഴയിൽ അഴകായ് മൂളും നിൻ

കുഞ്ഞു മണീവീണയുറങ്ങുന്നു

പാതിവഴി തേങ്ങും വിൺസൂര്യൻ

തീക്കനൽ പോലെ വേവുന്നു

മഞ്ഞുമണി മെല്ലെ പെയ്യുമ്പോൾ

കുഞ്ഞുമൊഴി കാതിൽ തുള്ളുന്നു

നിറസ്നേഹഗംഗയായ് തിരികെ നീയെത്തുമോ (കൊടു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineerpoovil Punjiriyallo