കണ്മുന്നിൽ പുതുമയുമായ്

കണ്മുന്നിൽ പുതുമയുമായ്

തിരയിലെ പുതുയുഗമുണരുകയായ്

ഭാഗ്യത്തിൻ ഭഗവാനായ് അഭിനയകുലപതിയരുളുകയായ്

വിജയങ്ങൾ വിരിയുന്ന പുതിയൊരു പുലരിയിതാ

അനുപദമൊഴുകുമൊരനുപമ ലഹരിയിതാ (കണ്മുന്നിൽ..)

ഹൃദയങ്ങളിൽ...ഹൃദയങ്ങളിൽ

വെറുമൊരു പ്രിയദിനമെഴുതി

ശുഭമാം ചലനം ഈ ഉലകിൽ

ഇതുവരെ കൈവരാത്ത നേട്ടം (2)  (കണ്മുന്നിൽ..)

ഒരു മനസ്സായ്...ഒരു മനസ്സായ്

പലരുടെ കൈവിരുതരുളി കനവിൻ കമനം അഴകൊളിയായ്

കലയുടെ കൈതെളിച്ച നാളം

അഴകൊളിയായ്  കലയുടെ കൈതെളിച്ച നാളം(കണ്മുന്നിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmunnil puthumayumaai

Additional Info

അനുബന്ധവർത്തമാനം