മീരയായ് മിഴി നനയുമ്പോൾ

മീരയായ് മിഴി നനയുമ്പോൾ ഗുരുവായൂരപ്പാ
അഭയം നീ തരൂ ഹരിനാമങ്ങളാൽ ജപമാല്യം തരാം
ഓടമുളംതണ്ടൂതിയുണർത്തും
ഓരോ ദുരിതവും തീർക്കൂ കൃഷ്ണാ
മരതകവർണ്ണാ മണിവർണ്ണാ ഗുരുവായൂരപ്പാ അഭയം നീ തരൂ
ഹരിനാമങ്ങളാൽ ജപമാല്യം തരാം

പാർത്ഥനു പണ്ടു നീ തുണയായ് നിന്നൂ
പാവന മോഹന ഗീതയുണർന്നൂ(2)
കൗരവസദസ്സിൽ കണ്ണീർ തൂകിയ
ദ്രൗപദിക്കോ നീ അഭയം നൽകി
നിന്റെ നിരാമയനെ പോരുക പോരുക ഭഗവാനേ
കാൽക്കലെരിഞ്ഞൊരു കൈത്തിരിയോടെൻ
കാതരമാം ജന്മം ഗുരുവായൂരപ്പാ അഭയം നീ തരൂ
ഹരിനാമങ്ങളാൽ ജപമാല്യം തരാം

മധുരവസന്തം വനമലരാക്കി മാറിൽ
പുതിയൊരു മാലയിടാം ഞാൻ (2)
ഉണ്ണിക്കു മുൻപിൽ കണ്ണിനു പുണ്യമാം
വെണ്ണ തരാം ഞാൻ നിർവൃതിയോടെ
ആപൽബാന്ധവനെ ആശ്രയമാവുക ഭഗവാനേ
ദീനദയാനിധിയാമെൻ ശൗരേ സാന്ത്വനമാകേണം (മീരയായ്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Meerayay mizhi

Additional Info

അനുബന്ധവർത്തമാനം