പാതിരാ പൊൻത്തിങ്കൾ
പാതിരാ പൊൻത്തിങ്കൾ പാൽക്കടവിൽ
ആതിരാ നക്ഷത്രപ്പൂ വിടർന്നു
വിടർന്നു വിടർന്നു പൂ വിടർന്നു
പാതിരാ പൊൻത്തിങ്കൾ പാൽക്കടവിൽ
ആതിരാ നക്ഷത്രപ്പൂ വിടർന്നു
വർണ്ണാഭിരാമമാം ദീപോത്സവത്തിനായ്
നിൻ മിഴിത്താരകളൊത്തു ചേർന്നു
തിരതിരയായ് തിരയായ് ചന്ദ്രികയും
നിര നിര നിരയായ് നിഴലുകളും (2)
തുടു തുടെ നിൻ യൗവനവും
ഓർമ്മയെത്ര മധുരമയം
(പാതിരാ..)
കാറ്റും നിലാവും കളം വരക്കും
കർപ്പൂര വെൺമണൽ കുന്നു കേറി
നീ പദം വെച്ചു മുന്നേറിയപ്പോൾ
നീങ്ങുന്നൊരാരാമമെന്നു തോന്നി
അണിയണിയായ് അണിയായ് തളിരുകളും
മണിമണിയായ് മണിയായ് കുളിർ മഴയും (2)
തെളുതെളെ നിൻ കവിളിണയും
ഓർമ്മയെത്ര മധുരമയം
(പാതിരാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paathiraa ponthinkal