പാൽസരണികളിൽ - M
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍
കാണാത്ത രൂപം കേള്‍ക്കാത്ത നാദം
കാണാത്ത രൂപം കേള്‍ക്കാത്ത നാദം
തേടുന്ന കാറ്റാടികള്‍...
അനുഭവം തന്ന ചമയം വീണ്ടുമണിയും രംഗകലകള്‍...
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍....
ആകാശമില്ല അതിരുമില്ല....
ആധാരമില്ല അളവുമില്ല....
വിണ്‍ ഗംഗയില്‍ വീണ മണ്‍ ചന്ദനം
കണ്‍ മുന്നിലീ നര്‍മ്മദാ നാടകം
ഇക്കിളി മനസ്സിലെ ഒത്തിരി നിനവിനു
അക്കരെ തുഴയുമൊരിത്തിരി
കനവുകളമ്മാനമാടുമ്പോഴും....
മൊഴികളില്‍ പൂത്ത ചിരികള്‍
കോര്‍ത്ത ചലനം തീര്‍ത്ത നടനം...
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍....
വഴിമറന്നു കുഴിയില്‍ വീണു പിടയും...
കരളെടുത്തു കളിച്ചിലങ്ക പണിയും...
നിധിയലണിയുമൊരു വിധിയിലിടമനസു മധുരസമമെരിയുകിൽ
ഇടയിലിളകുമൊരു ചടുല നിമിഷഗതി തടവിലിടുമഭിനയം
സ്വര്‍വ്വധു കുലമണി ഉര്‍വ്വശിയുടെ കല...
സര്‍വ്വവുമടിതൊഴുതിടുമൊരു യുവനിര..
ഉടലുമുയിരുമിടുമുലകിനു കൊടിയിടുമിവിടെയവിടെ നവ നടനജതി വിതറും
കണ്ണകി ചെയ്ത മഹാശപഥങ്ങടെ കണ്ണിയിലാദി വിരുന്നു തരും
ഒരുപിടി മധുരവുമനുപമലഹരിയും
അവയിലൊരതിശയ കഥയുടെ നിറകൊലുസും.....
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍....