ആറ്റിറമ്പിലാല്‍‌മരത്തില്‍

ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ....
മോഹമുള്ളു കൊണ്ടു നെഞ്ചില്‍ ഏറ്റ മുറിപ്പാടിനുള്ളില്‍
നൊമ്പരങ്ങള്‍ മാത്രം നീക്കിവച്ചതാരോ...
അമ്മ മനം തേങ്ങും തുടര്‍ക്കഥയോ...
കണ്മണിയെ തേടും കടങ്കഥയോ...

ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ....

ചുള്ളിക്കമ്പു ചേര്‍‌ത്തൊരുക്കി വെള്ളിസ്വപ്‌നം ചായം മുക്കി
സ്വര്‍ണ്ണക്കിളി പുന്നാരം വിളയാടുമ്പോള്‍...
കാലമെന്ന വേട്ടക്കാരന്‍ കാഞ്ചനത്തിന്‍ കൂടിണക്കി
കൂട്ടിലിട്ടുകൊണ്ടേ പോയ് അകലേയ്ക്കെങ്ങോ...
സ്വര്‍ണ്ണപ്പക്ഷിത്തൂവല്‍ പൊഴിഞ്ഞൊഴിഞ്ഞും..
സ്വപ്നത്തിന്റെ തേരില്‍ സ്വയം മറന്നും...
പുകമറയായ് നിഴലായ് അവള്‍ കണ്ണീരുണ്ണുമ്പോള്‍....

ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ....

സ്വന്തമെന്ന സാന്ത്വനത്തില്‍ സ്വപ്നങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍
ഞാലിത്തത്തപ്പെണ്ണാളും മകളായ് വന്നു...
കണ്ണുനീരില്‍ കായ്ച്ചു നില്‍ക്കും കൂരിരുളിന്‍ മുള്‍മരത്തില്‍
കൂടൊരുക്കി താരാട്ടാന്‍ കുയിലായ് നിന്നു 
അമ്മയേറ്റ നോവിന്‍ പാടുകളില്‍...
ഉമ്മവച്ച രാവിന്‍ കൂടുകളില്‍...
കിളിമകളായ് തുണയായ് ഇവള്‍ പുണ്യം തേടുമ്പോള്‍....

ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ....
മോഹമുള്ളു കൊണ്ടു നെഞ്ചില്‍ ഏറ്റ മുറിപ്പാടിനുള്ളില്‍
നൊമ്പരങ്ങള്‍ മാത്രം നീക്കിവച്ചതാരോ...
അമ്മ മനം തേങ്ങും തുടര്‍ക്കഥയോ...
കണ്മണിയെ തേടും കടങ്കഥയോ...

ആറ്റിറമ്പിലാല്‍‌മരത്തില്‍ ചേക്കൊഴിഞ്ഞ കൂടിനുള്ളില്‍
വീണുടഞ്ഞ മോഹം കൂട്ടിവച്ചതാരോ...

Aattirambil aalmarathil chekkozhinja koottinullil.........(MANNAR MATHAI SPEAKING,1995)