ഓളക്കയ്യിൽ നീരാടി
ഓളക്കയ്യിൽ നീരാടി... ഓലത്തുമ്പില്‍ ചാഞ്ചാടി...
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ...

കൊഞ്ചിക്കുഴഞ്ഞാടാതെ.. കൊഞ്ഞനം കുത്താതെ...
താളം തെറ്റിപ്പാടാതെ.. താണ്ഡവം തുള്ളാതെ...
കൂടും വിട്ടു കൂടുമാറി വാ താ തെയ് തെയ് തോം...

തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ....
മഴവില്ലു കൊണ്ടൊരു പന്തല്‍
മയില്‍പ്പീലി കെട്ടിയ മഞ്ചല്‍
അതിനുള്ളില്‍ നീയും ഞാനും ചേരുന്നേ.... ഹോയ്...
മഴക്കാറു മദ്ദളം കൊട്ടി
മനസ്സിന്നുനധിനം തട്ടി
അതിലേതോ താളം ഞാനും തേടുന്നേ....
വരുമോരോ പൂക്കാലം തരും ആരോ പൂത്താലം...
ഇളമഞ്ഞിന്‍ മന്ദാരം ഇടനെഞ്ചിന്‍ സിന്ദൂരം...
മണിതത്തേ മുന്തിരിസത്തേ
മുത്തോടുമുത്തേ മുക്കണ്ണി വായോ...
ഓളക്കയ്യിൽ നീരാടി... ഓലത്തുമ്പില്‍ ചാഞ്ചാടി...
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ...
ഓളക്കയ്യിൽ നീരാടി... ഓലത്തുമ്പില്‍ ചാഞ്ചാടി...
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ...
കൊഞ്ചിക്കുഴഞ്ഞാടാതെ.. കൊഞ്ഞനം കുത്താതെ...
താളം തെറ്റിപ്പാടാതെ.. താണ്ഡവം തുള്ളാതെ...
കൂടും വിട്ടു കൂടുമാറി വാ താ തെയ് തെയ് തോം...
ഓളക്കയ്യിൽ നീരാടി... ഓലത്തുമ്പില്‍ ചാഞ്ചാടി...
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ...
കിളിപ്പാട്ടിനുള്ളിലെ കൊഞ്ചല്‍
കളിയാട്ടമാടുന്ന നെഞ്ചില്‍
അനുരാഗം താനേ തേടും ശൃംഗാരം....ഹോയ്...
പനവെല്ലച്ചക്കരത്തുണ്ടേ
കടങ്കണ്ണു കൊണ്ടെന്നെ പണ്ടേ
കടുകെള്ളിന്‍ പൂപോലെന്തേ നുള്ളി നീ...
കൊതിയൂറും കിന്നാരം പുതുപൂരം പുന്നാരം
കവിളോരം മിന്നാരം കണികാണാമിന്നേരം
കളിവില്ലില്‍ കണ്‍മുനത്തല്ലില്‍
ഇക്കിളിച്ചൊല്ലില്‍ ഉത്തരം തായോ....