ഒരു സുന്ദരിതൻ പുഞ്ചിരിയാം
ഒരു സുന്ദരിതൻ പുഞ്ചിരിയാം
പൊൻതിരി കണ്ടാൽ
പുരുഷന്മാർ പൂമ്പാറ്റകൾ പാറി വന്നീടും
ഒരു പെൺമണിതൻ ചുണ്ടിണയിൽ മുന്തിരി വിളഞ്ഞാൽ
മണ്ണിലുള്ള കുറുനരികൾ കാത്തു നിന്നീടും
കാമിനിതൻ കണ്മുനയിലെ കാണാത്ത നൂലിന്മേൽ
കാമുകരാം പമ്പരങ്ങൾ കറങ്ങീടുന്നു
ആരോമലേ നാമടുത്തു പോയി ഈ
ആരാമപുഷ്പലതാഗൃഹത്തിൽ
നീലച്ചായങ്ങൾ പോലെ നാമൊന്നു ചേർന്നു
പൂമെത്ത നീർത്തിയ വെണ്ണിലാവിൽ
നീലച്ഛായകൾ പോലെ നാമൊന്നു ചേർന്നു
എൻ ദേഹം നിനക്കുള്ള പാനപാത്രം അതിൽ
എന്തു നീ ശങ്കിക്കാനിത്ര മാത്രം
വസന്തദേവത പറന്നു വന്നതാർക്കു വേണ്ടി
മാകന്ദത്തിനു മാത്രമോ
മന്ദാരത്തിനു മാത്രമോ
കാമുകരായ് കാത്തു നില്പൊ പൂമരക്കൂട്ടം
പഞ്ചമിരാവിൽ നിലാവുദിച്ചതാർക്കു വേണ്ടി
രാക്കിളിക്കു മാത്രമോ
രജനീ മലരിനു മാത്രമോ
രാഗികളായ് കാത്തു നില്പൂ പാരിലെല്ലാരും
പാരിലെല്ലാരും
സൗന്ദര്യത്തിൻ തേൻ മഴ
പെയ്യുവതാർക്കു വേണ്ടി
എനിക്ക് വേണ്ടി നമുക്ക് വേണ്ടി
എല്ലാർക്കും വേണ്ടി
കാമന്റെ കരകൗശലം കാട്ടുന്ന കമനീയ രൂപം
താരുണ്യം തളിരിട്ട തരുണീ ഗാത്രം
വഴിത്താരയിൽ വ്യാപാരശാലയിൽ വെച്ച
വാണിജ്യപ്രദർശന വസ്തുവായാൽ
കാമക്കോമരങ്ങൾ ചോരക്കൊതിയാർന്നു
ഭൂമിയെ നരകമായ് മാറ്റുന്നു
(കാമന്റെ...)
പനിനീർ മലരിനു സൗരഭം പോലെ
പാലിനു മാധുര്യം പോലെ
ലലനാമണിയുടെ ലാവണ്യമേറ്റും
ലളിതസുന്ദരമാം
വിനയം പെണ്ണിൻ പുഷ്പകിരീടം
വ്രീളാഭാരം രത്നപീഠം
(കാമന്റെ...)