ഒരു സന്ധ്യ
ഒരു സന്ധ്യ ഒരു സന്ധ്യ ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ
ഒരു ദീപം ഒരു ദീപം ആത്മാവില്‍ എരിയുന്നു ദേവീ
ഒരു സന്ധ്യ ഒരു സന്ധ്യ ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ
ഒരു ദീപം ഒരു ദീപം ആത്മാവില്‍ എരിയുന്നു ദേവീ
ദേവീ............ദേവീ............
കതിര്‍നാളം പോലെയാ കാവില്‍
നീ നിന്നപ്പോള്‍ കരളിന്‍ തുടിപ്പന്നു കൂടി
കതിര്‍നാളം പോലെയാ കാവില്‍
നീ നിന്നപ്പോള്‍ കരളിന്‍ തുടിപ്പന്നു കൂടി
കാറ്റിലെ മുകുളം പോല്‍ ഇളകുമാ കണ്‍കളില്‍
അറിയാതെ ഞാന്‍ എന്തു തേടി
നിന്‍ നീലക്കൂന്തല്‍ പോല്‍ തിരയിളക്കീടുമാ
ഇരുളില്‍ ഞാന്‍ എന്നെ മറന്നു
ഒരു സന്ധ്യ ഒരു സന്ധ്യ ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ
ഒരു ദീപം ഒരു ദീപം
ആത്മാവില്‍ എരിയുന്നു ദേവീ
ദേവീ............ദേവീ............
അഭിലാഷമൊന്നെന്നില്‍ ചിറകണിഞ്ഞപ്പോള്‍
അരുതെന്ന് നിന്‍ കൈ വിലക്കി
അഭിലാഷമൊന്നെന്നില്‍ ചിറകണിഞ്ഞപ്പോള്‍
അരുതെന്ന് നിന്‍ കൈ വിലക്കി
അരുതാത്തതൊന്നും ഞാന്‍ ചെയ്തില്ല പക്ഷെ
എന്‍ അധരം നിന്‍ അധരത്തെ തഴുകി
അതിലുള്ള മധുരമെന്‍ ഹൃദയ ദളങ്ങളിൽ
അമൃതിന്‍ കണം ഇന്നും തേകീ
ഒരു സന്ധ്യ ഒരു സന്ധ്യ ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ
ഒരു ദീപം ഒരു ദീപം ആത്മാവില്‍ എരിയുന്നു ദേവീ
ദേവീ............ദേവീ............