ഏകാകിനി നിശീഥിനി

ഉം.....ഉം.......ഉം.....ഉം.......ഉം.....ഉം.......

ഏകാകിനി നിശീഥിനി എന്റെ സ്വാഗതം
ഏകാകിനി നിശീഥിനി എന്റെ സ്വാഗതം
നിനക്കായ് നല്‍കാന്‍ എന്നില്‍
നിനക്കായ് നല്‍കാന്‍ എന്നില്‍
എന്നും ഈ ഗീതം..ഓ...
ഏകാകിനി നിശീഥിനി എന്റെ സ്വാഗതം

തമസ്സാണ് നിന്‍ കയ്യില്‍ എന്നാലും എന്നെ
സ്നേഹിക്കുവാന്‍ നീ മാത്രം
തമസ്സാണ് നിന്‍ കയ്യില്‍ എന്നാലും എന്നെ
സ്നേഹിക്കുവാന്‍ നീ മാത്രം
മൃദുപാണിയാലുള്ള നിന്‍ ലാളനം
ഹൃദയത്തിന്‍ ആന്തോളനം  
മൃദുപാണിയാലുള്ള നിന്‍ ലാളനം
ഹൃദയത്തിന്‍ ആന്തോളനം  
അതില്‍ നിന്നും ഈ ഗീതം

ഏകാകിനി നിശീഥിനി എന്റെ സ്വാഗതം

ശ്യാമാംഗിയാണു നീ എന്നാലും കണ്ണില്‍
കാഞ്ചന നാളങ്ങളല്ലോ
ശ്യാമാംഗിയാണു നീ എന്നാലും കണ്ണില്‍
കാഞ്ചന നാളങ്ങളല്ലോ  
അതി ദിവ്യമാകുമാ പ്രഭയാലല്ലോ
അകതാരിന്‍ ഉന്മീലനം
അതി ദിവ്യമാകുമാ പ്രഭയാലല്ലോ
അകതാരിന്‍ ഉന്മീലനം
അതില്‍ നിന്നും ഈ ഗീതം

ഏകാകിനി നിശീഥിനി എന്റെ സ്വാഗതം
ഏകാകിനി നിശീഥിനി എന്റെ സ്വാഗതം
നിനക്കായ് നല്‍കാന്‍ എന്നില്‍
നിനക്കായ് നല്‍കാന്‍ എന്നില്‍
എന്നും ഈ ഗീതം..ഓ...
ഏകാകിനി നിശീഥിനി എന്റെ സ്വാഗതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekakini Nisheedhini