ഓരോ പൂവും വിടരുമ്പോൾ
ഓരോ പൂവും വിടരുമ്പോൾ
ഭൂമി കോരിത്തരിക്കും ഈ
ഭൂമി കോരിത്തരിക്കും
എല്ലാം സഹിക്കുന്ന ത്യാഗത്തിൻ പുഞ്ചിരി
എന്നു തൻ നിധിയെ വിളിക്കും
കാലം രമിക്കുന്ന കാവ്യേതിഹാസത്തിൽ
കഥയൊന്നു കൂടിത്തെളിയും
പൂവുകൾ കോടി വിടരട്ടേ
പുസ്തകങ്ങൾ കോടി ജനിക്കട്ടേ (ഓരോ പൂവും...)
പൂക്കളായ് മാറാൻ പഠിക്കുക നാം
പുലരികളാകാൻ വളരുക നാം
പകയുടെ മുള്ളിൽ കുരുങ്ങിടാതെ
പാപത്തിൻ പാഴ്മണ്ണിൽ താഴ്ന്നിടാതെ
വിശ്വമനസ്സിൽ നാമലിയട്ടെ
വിശ്വാസഗംഗയാറൊഴുകട്ടേ (ഓരോ പൂവും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oro poovum vidarumbol