വസന്തവർണ്ണ മേളയിൽ

വസന്തവർണ്ണ മേളയിൽ
ഹൃദന്തവാടികൾ നിരഞ്ഞു
ഉണർന്നു പാടീ കിനാവിൻ പൂങ്കുരുവി
നിനക്കായ്  പൂത്തുലഞ്ഞ പ്രേമവനികയിൽ
സുഗന്ധരാത്രികൾ വരുന്നൂ (വസന്ത...)

ഈ രാത്രി തൻ അനഘസൗരഭം
ആരോമലേ പങ്കിടാം
എൻ രാഗവും നിന്റെ താളവും
ഒന്നു ചേർന്ന പുതിയ മദനസംഗീതമാകും
ഓമന തൻ ചുംബനം
ഓർമ്മകൾക്കു തോരണം
കളമൊഴിയുടെ കനവുകളുടെ
പവിഴമുത്തു വിളയും കടലീ രാത്രി (വസന്ത..)

പൂമാലയും പുഷ്പതലവും
പാഴാകുമോ കണ്മണീ
ഈ വർഷവും സ്നേഹവർഷവും
ഇനിയുമെത്ര പ്രണയസ്വപ്നസർഗ്ഗങ്ങളേകും
നിൻ മധുരാലിംഗനം
എന്റെ രാഗദർശനം
മലർമിഴിയുടെ കുളിരുകളുടെ
കുറുമൊഴികൾ നുള്ളും ഞാനീ രാവിൽ (വസന്ത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vasantha varna melayil

Additional Info

അനുബന്ധവർത്തമാനം