കലാകൈരളി കാവ്യനർത്തകി
Music:
Lyricist:
Singer:
Film/album:
ആ...ആ...ആ...ആ....
കലാകൈരളി കാവ്യനർത്തകി.....
കലാകൈരളി കാവ്യനർത്തകി
കനകസിംഹാസനങ്ങൾ കളിയരങ്ങുകളാക്കി (2)
കഥകളിയാടിയ ഗന്ധർവ്വസുന്ദരി....
(കലാകൈരളി ...)
ചുറ്റമ്പലത്തിലും ഊട്ടുപുരയിലും
ഞാറ്റുവേലപ്പൂക്കൾ പാടും നെൽപ്പാടത്തും (2)
പുത്തൻകലങ്ങളും പൊന്നരിവാളുമായ്
പുത്തരിയുണ്ണുന്ന ചെറുമിതൻ ചുണ്ടിനും(2)
നീ പണിഞ്ഞു നിന്റെ കൂത്തമ്പലം
നിറഞ്ഞാടും കവിതതൻ കളിയമ്പലം
(കലാകൈരളി ...)
തുഞ്ചൻപറമ്പിലെ പൈങ്കിളി കൊഞ്ചലിൽ
പൂന്താന പാനതൻ അഭിഷേകതീർത്ഥത്തിൽ
ആ...ആ...ആ....
ചെറുശ്ശേരി ഗാഥയിൽ ഇരയിമ്മൻ കുമ്മിയിൽ
കുഞ്ചന്റെ തുള്ളലിൽ പൊട്ടിച്ചിരികളിൽ
നീ വളർന്നു നിന്റെ നാലുകെട്ടിൽ
വിരുന്നു വന്നതെത്രയോ സംസ്കാരങ്ങൾ
(കലാകൈരളി......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalakairali kavya narthaki