ഓണത്തുമ്പി ഓടിവാ

ഓണത്തുമ്പി ഓടി വാ
നാണം കൂടാതടുത്ത് വാ..
ഓണത്തുമ്പി ഓടി വാ
നാണം കൂടാതടുത്ത് വാ
തേനും പാലും പഴവും കൂട്ടിയൊരൂണ് കഴിക്കാം
ഓടിവാ (തേനും).(ഓണത്തുമ്പി)

ഓണക്കോടിയുടുക്കണ്ടേ
നാലും കൂട്ടി മുറുക്കണ്ടേ(ഓണ)
കുഞ്ഞിക്കണ്ണിൽ മയ്യെഴുതിട്ടൊരു
സുന്ദരിയായി നടക്കണ്ടേ.(കുഞ്ഞി)
​​​​​​
ഓണത്തുമ്പി ഓടി വാ
നാണം കൂടാതടുത്ത് വാ..

ഓലപ്പീപ്പി വിളിക്കണ്ടേ
ഓണത്തുമ്മി കളിക്കണ്ടേ(ഓല)
ഉത്രാടക്കാറ്റൂതണ നേരം..
ഊഞ്ഞാലാടി രസിക്കണ്ടേ(ഉത്രാട)

ഓണത്തുമ്പി ഓടി വാ
നാണം കൂടാതടുത്ത് വാ....

കുഞ്ഞി തുമ്പ പന്തലിലെ
മഞ്ഞലയൊഴുകണ നേരത്ത്(കുഞ്ഞി)
മാവേലിക്കൊരു മാലു വരുമ്പം
മാല ചാർത്താൻ പോകണ്ടേ.(മാവേലി)

ഓണത്തുമ്പി ഓടി വാ
നാണം കൂടാതടുത്ത് വാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Onathumbi odiva