മോതിരത്തിന് കല്ലുവെച്ച
മോതിരത്തിനു കല്ലുവച്ച നുണ പറയാം കേക്കണോ...
കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ എതിരൊന്നും
പറയരുതെ പഴമക്കാർ കേൾക്കരുതേ പതിരില്ലാ
കാര്യമാണ് പെരു നുണയാണെ.(എതിരൊന്നും )
ഓ.. ഓ.... ഓ... ഓ....ആ... ആ... ആ.... ആ...
പെരുവഴിയിൽ കൂടിയൊരു കപ്പലു വന്നു
ഇടവഴിയിൽ തിങ്ങീരണ്ടീച്ച ചത്തു...(2)
ഈച്ചത്തോലൂരിയൊരു ചെണ്ട പൊതിഞ്ഞു
ചെണ്ടമുട്ടു കേട്ടപ്പ മാനമിടിഞ്ഞു (2)
മോതിരത്തിന് കല്ലുവച്ച നുണ പറയാം കേക്കണോ...കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ...
ഓ.. ഓ.... ഓ... ഓ....ആ... ആ... ആ.... ആ...
മാനത്തിന് തൂണിടണം പിണ്ടി വേണം..
പിണ്ടി ഇടാൻ കടൽ കടക്കണവഞ്ചി വേണം(2)
പിണ്ടിയില കൊണ്ടു തീർത്തു വഞ്ചി ഒരെണ്ണം
വഞ്ചികൊണ്ടു ചെന്നപ്പ കടലും വറ്റി(2)
മോതിരത്തിന് കല്ലുവച്ച നുണ പറയാം കേക്കണോ...കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ...
ഓ.. ഓ.... ഓ... ഓ....ആ... ആ... ആ.... ആ...
കടലിലുള്ള കക്ക വാരി കൊച്ചിയിലെത്തി
കൊച്ചിയിലോരച്ചിക്കു മീശ വന്നു(2)
മീശ കണ്ടു പേടിച്ചു കോഴിയും കൂകി
കോഴികുഞ്ഞു കൂകിയപ്പോൾ നേരം വെളുത്തു
നേരം വെളുത്തപ്പം സൂര്യനുദിച്ചപ്പം നുണയെല്ലാം
പോയല്ലോ കപ്പലുകേറാൻ..
മോതിരത്തിനു കല്ലുവച്ച നുണ പറയാം കേക്കണോ...കൂട്ടുകാരെ കൊച്ചു കൂട്ടുകാരെ....