ഓളം മാറ്റി

ഓളം മാറ്റി മുമ്പേ പോയ്
മുളം‌തോണി ദൂരേ
മുങ്ങാത്തോണി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും
പോകുന്നേ

(ഓളം...)

കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി
നാടിൻ
നാളം കാട്ടി തീയും തേനും നീട്ടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം കാണാൻ ഏനും
പോകുന്നേ

മേലേ നീലമേഘപ്പായാലേ
താനേ ചീയും തോണിയിലാരാരേ
തൊഴിലാളിയോ
പാരിലെ പോരിലെ തേവരോ

(ഓളം...)

ഊടും പാവും പാകി ഊരും താരും
നോക്കി
ചൂരും നീരും തൂകി നോവിൻ ആഴം തേടി
ഏലേലേലോ ചങ്ങാടത്തോണി
ഒരു തീരം
കാണാൻ ഏനും പോകുന്നേ

ഭാരോം പേറി ഭൂമിപ്പെണ്ണാളേ
കാലോം ചോപ്പാൽ
മാറിപ്പോയല്ലീ
വെയിലാളുമാ മാറിലോ പാഴ്ത്തടി ചോരപ്പൂ

(ഓളം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Olam maatti

Additional Info

അനുബന്ധവർത്തമാനം