എള്ളുപാടം (നീലമിഴിയാൽ)

എള്ളുപാടം കുണുക്കിട്ടു നിന്നേ പണ്ട്
കൊല്ലങ്കൊല്ലൊരു കൊച്ചമ്പ്രാൻ വന്നേ
വയസ്സറിഞ്ഞ് കുലുങ്ങിത്തുളുമ്പും ആ
പെലക്കെടാത്തിയെ കണ്ട് കൊതിച്ചേ
അക്കഥ ഇമ്മക്കും അറിയാവേ

നീലമിഴിയാൽ കരളിൻ വയലിൽ
ഞാറു നട്ടൊരു ചെറുമീ...
നീയെന്റെ ചിന്തകൾ അലങ്കരിക്കും
നാലുകെട്ടിലെ റാണി...

(നീല...)

നടയറക്കായൽ വളകൾ കിലുക്കും
നടവരമ്പിൽ നിൻ ചുവടുകളിളകീ
നന്തുണി വച്ചൂ മനസ്സിൽ ഇന്ൻ
പൊന്നമ്പ്രാനെ ഏനിരുത്തി

(നീല...)

നിഴലുകൾ സാക്ഷി ഹൃദയം തൊടുമ്പോൾ
വിരലുകൾ സാക്ഷി പുടവ തരുമ്പോൾ
വെറ്റിലച്ചെല്ലം തൊറന്നുതന്ന്
പൊന്നമ്പ്രാന് പാ വിരിക്കും

(നീല...)

അങ്ങനെ ഇമ്മടെ തമ്പ്രാൻ
പെലയിപ്പെണ്ണിനെ കെട്ടിയേ
നല്ലൊരു തമ്പ്രായെ വായ്‌ച്ച്
എങ്ങളിന്നും തേവണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela mizhiyal

Additional Info

അനുബന്ധവർത്തമാനം